രാഷ്ട്രീയ പിൻഗാമിയെ പ്രഖ്യാപിച്ച് മായാവതി, 28കാരൻ ആകാശ് ആനന്ദ്; ദേശീയ രാഷ്ട്രീയത്തിലെ പുതുമുഖം

Advertisement

ന്യൂഡൽഹി : അഭ്യൂങ്ങൾക്കൊടുവിൽ തന്റെ പിൻഗാമിയെ പ്രഖ്യാപിച്ച് ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതി.അനന്തരവൻ ആകാശ് ആനന്ദ് മായാവതിയുടെ പിൻഗാമിയാകും.

നിലവിൽ ബിഎസ്പി ദേശീയ കോർഡിനേറ്ററാണ് ആകാശ് ആനന്ദ്. 2019 ലെ ലോക്സഭാ ഇലക്ഷനിൽ പ്രചാരണത്തിന് ബിഎസ് പിയുടെ മുഖമായിരുന്നു ആകാശ് ആനന്ദ്. ഈ വർഷം തന്നെയാണ് സഹോദരൻ ആനന്ദ് കുമാറിനെ പാർട്ടി നാഷണൽ വൈസ് പ്രസിഡന്റായും നിയമിച്ചത്. 28 കാരനായ ആകാശ് 2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

ബിഎസ് പി എംപി ഡാനിഷ് അലിയെ പാർട്ടി സസ്പെൻഡ് ചെയ്തിന് പിന്നാലെയാണ് മായാവതി തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് പാർലമെന്റിലെ ശ്രദ്ധേയമുഖമായ ഡാനിഷ് അലിക്കെതിരെ നടപടിയെടുത്തത്. അച്ചടക്കം ലംഘിക്കുന്നതിന് പല കുറി താക്കീത് നൽകിയിരുന്നെന്നും, എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനം തുടർച്ചയായി നടത്തുന്നതിനാലാണ് സസ്പെൻഷനെന്നും ബിഎസ്പി വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. പാർലമെൻറിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള‍്‍‍ക്ക് ഡാനിഷ് അലി പലപ്പോഴും പിന്തുണ നൽകാറുണ്ടായിരുന്നു. മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടിയിൽ പ്ലക്കാർഡ് കഴുത്തിൽ തൂക്കി എത്തിക്സ് കമ്മിറ്റി അംഗം കൂടിയായ ഡാനിഷ് അലി പ്രതിഷേധിച്ചിരുന്നു.

Advertisement