ജമ്മു കാശ്മീർ ബില്ലുകള്‍ രാജ്യസഭയിലും പാസാക്കി

Advertisement

ന്യൂഡെല്‍ഹി. ലോകസഭ പാസ്സാക്കിയ ജമ്മു കാശ്മീർ സംവരണ ഭേദഗതി ബിൽ,ജമ്മുകശ്മീർ പുനസംഘടന ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി.ബില്ലുകൾ ഇനി രാഷ്ട്രപതിക്ക് അയക്കും.രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമാകും.കാശ്മീരിന്റെ വികസനം ഇല്ലാതാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് സഭയിൽ ബില്ല് അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ചയിൻ മേൽ മറുപടി നൽകി.

ജമ്മുകശ്‌മീരിലെ പിന്നാക്ക വിഭാഗങ്ങളെ ദുർബലരും താഴേക്കിടയിലുമുള്ളവരുമെന്ന പട്ടികയിൽ നിന്ന് ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതാണ് സംവരണ ഭേദഗതി ബിൽ. ജമ്മുകശ്മീർ നിയമസഭയുടെ അംഗബലം വർധിപ്പിക്കുന്നതാണ് പുന:സംഘടനാ ബിൽ. പാർലമെന്റിന്റെ ഇരു സഭകളും ബില്ല് പാസാക്കി. രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവയ്ക്കുന്നതോടെ നിയമമാകും.ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ അമിത് ഷാ രാജ്യസഭയിൽ കേന്ദ്രസർക്കാരിന്റെ നേട്ടമായി ഉയർത്തി

രാജ്യസഭയിൽ ബില്ലിന്മേൽ ചർച്ച നടന്നപ്പോൾ എംപി ജോൺ ബ്രിട്ടാസ് നെഹ്‌റു എന്നൊരു ആൾ ഇല്ലായിരുന്നുവെങ്കിൽ ജമ്മു കാശ്മീരിനെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാക്കുമായിരുന്നില്ല എന്ന് പറഞ്ഞു.നെഹ്റു അത്തരം ഒരു സമസ്യ ഉണ്ടാക്കിയിരുന്നിലെങ്കിൽ ചർച്ചകൾ ചെയ്യേണ്ട ആവശ്യവും ഉണ്ടായിരിക്കില്ലെന്നു കുറിക്ക് കൊള്ളുംവിധം അമിത് ഷാ മറുപടി നൽകി. ശക്തമായ വാദപ്രതിവാദങ്ങളാണ് ബില്ലിന്മേൽ ഇരുസഭകളിലും നടന്നത്

Advertisement