പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച, സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യംവിളിച്ച് സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും രണ്ടുപേര്‍ സഭാംഗങ്ങള്‍ക്കിടയിലേക്കു ചാടി, കണ്ണീര്‍ വാതകം പ്രയോഗിച്ചു

Advertisement

ന്യൂഡെല്‍ഹി. പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യംവിളിച്ച് സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും രണ്ടുപേര്‍ സഭാംഗങ്ങള്‍ക്കിടയിലേക്കു ചാടി. കണ്ണീര്‍ വാതകം പോലെ വാതകം പരത്തുന്ന ഒരു വസ്തു ഇവരുടെ കയ്യിലുണ്ടായിരുന്നു. ഡെസ്‌കുകള്‍ക്ക് മുകNfലൂടെയാണ് ഇവര്‍ ഓടിയത്.


പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിവസമാണ് ഈ അക്രമം.
വന്‍സുരക്ഷാവീഴ്ചയാണുണ്ടായിരിക്കുന്നത്. പലര്‍ക്കും വാതകം ശ്വസിച്ച് ശ്വാസംമുട്ടല്‍ ഉണ്ടായി. ഷൂവില്‍ ഒളിപ്പിച്ച നിലയിലാണ് സ്മോക്കിംങ് ഡിവൈസ് അകത്ത് കൊണ്ടുവന്നത്. കര്‍ണാടകയിലെ ബിജെപി എംപിയുടെ പേരിലാണ് സന്ദര്‍ശക പാസ് എടുത്തത്. പുറത്തു രണ്ടുപേര്‍ പ്രതിഷേധിച്ചിരുന്നു. ഇവരില്‍ ഒരാള്‍ സ്ത്രീയാണ്. നാലുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. പുക വിഷവാതകമാണെന്ന സംശയത്തില്‍ എംപിമാര്‍ പരിഭ്രാന്തരായിരുന്നു. താനാശി നഹീ ചലേഗീ എന്നായിരുന്നു മുദ്രാവാക്യം.

പിടിയിലായ ഇവരെപ്പറ്റി അന്വേഷണം നടക്കുകയാണ്. എംപിമാര്‍ സുരക്ഷിതരാണ്.

Advertisement