ന്യൂ ഡെൽഹി :നാല് ഘട്ടത്തിലെ സുരക്ഷാ പരിശോധനയ്ക്ക് ശേഷമേ ഒരു സന്ദർശക പാർലമെൻറിൻ്റെ സന്ദർശക ഗ്യാലറിയിലേക്കെത്താൻ കഴിയുകയുള്ളു. ശൂന്യവേള പുരോഗമിക്കുന്നതിനിടയിലാണ് സന്ദർശക ഗ്യാലറിയിൽ നിന്ന് രണ്ട് യുവാക്കൾ ഷൂ വിനുഉ ളളിൽ ഉണ്ടായിരുന്ന മഞ്ഞപ്പുകവമിപ്പിക്കുന്ന വസ്തു പുറത്തെടുക്കുകയുമായിരുന്നു. എം പിമാർ ഇവരെ കീഴടക്കി, ഏകാധിപത്യം അനുവദിക്കാൻ കഴിയില്ലെന്നും, മുദ്രാവാക്യം മുഴക്കി.ഇതിലൊരാൾ കർണ്ണാടക സ്വദേശിയാണന്നും ബിജെപി എംപിയുടെ പേരിൽ പാസ്സെടുത്തവരാണ് അക്രമത്തിന് ശ്രമിച്ചതെന്നും ആണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. സാഗർ ശർമ്മ എന്നാണ് പിടിയിലായ ഒരാളിൻ്റെ പേര് എന്ന് ഡാനിഷ് അലി എം പി പറഞ്ഞു. സഭയ്ക്ക് അകത്ത് പ്രതിഷേധം നടക്കുന്ന സമയത്ത് തന്നെ പുറത്ത് ഒരു സ്ത്രീ ഉൾപ്പെടെ 3 പേർ സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കി. കളർ സ്മോക്ക് എന്ന എഴുതിയ സ്പ്രേയുടെ ഡെപ്പി പുറത്ത് നിന്ന് കണ്ടെത്തി.സംഭവത്തിൽ 4 പേർ കസ്റ്റഡിയിലായിട്ടുണ്ട്.
2001 ലെ ആക്രമണം
2001 ഡിസംബര്‍ 13, സമയം രാവിലെ 11.40, ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച DL 3 CJ 1527 നമ്പര്‍ അംബാസഡര്‍ കാര്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നു. 12-ാം നമ്പര്‍ ഗേറ്റിനെ ലക്ഷ്യം വെച്ച് കാർ നീങ്ങിയപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് പിന്നോട്ടെടുത്ത കാര്‍ ഉപമുഖ്യമന്ത്രി കൃഷ്ണകാന്തിന്റെ കാറിലിടിക്കുകയും അതില്‍ നിന്ന് അഞ്ച് പേര്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റേതായിരുന്നില്ല ആ കാര്‍. കാറിലുണ്ടായിരുന്ന അഞ്ച് പേരും പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ആക്രമണം നടത്താന്‍ പുറപ്പെട്ട അക്രമികളായിരുന്നു. രാജ്യത്തെ നടുക്കിയ, സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ട പാര്‍ലമെന്റ് മന്ദിരത്തിന്റെ ആക്രമണത്തിന് ഇന്ന് 22 വയസ് തികയുകയാണ്.
സുരക്ഷാ ഉദ്യോഗസ്ഥനായ ജഗദീഷ് പ്രസാദ് യാദവിന് തോന്നിയ സംശയത്തിലാണ് അക്രമികള്‍ അവരുടെ കാർ പുറകോട്ടെടുക്കുന്നതും ഉപരാഷ്ട്രപതിയുടെ കാറിലിടിക്കുന്നതും. തുടര്‍ന്ന് അഞ്ച് പേരും കാറില്‍ നിന്നിറങ്ങി വെടിവെക്കല്‍ ആരംഭിച്ചു. ഉടന്‍ തന്നെ സുരക്ഷാ അലാം മുഴങ്ങുകയും മന്ദിരത്തിലെ മുഴുവന്‍ ഗേറ്റുകളും അടയ്ക്കുകയും ചെയ്തു. മുപ്പത് മിനിറ്റ് നീണ്ടുനിന്ന വെടിവെപ്പില്‍ അഞ്ച് അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റു. സംഭവസമയത്ത് പാര്‍ലമെന്റ് മന്ദിരത്തിനകത്തുണ്ടായിരുന്ന നൂറിലധികം മന്ത്രിമാരുടേയും എംപിമാരുടേയും സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥർക്ക് സാധിച്ചു.