2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം

Advertisement

ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി വീണ്ടും നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാമെന്നാണ് പുതിയ നിര്‍ദേശം. ഡിസംബര്‍ 14 വ്യാഴാഴ്ചവരെ ആയിരുന്നു നേരത്തെ അറിയിച്ച സമയ പരിധി. ഇപ്പോള്‍, മൂന്നുമാസം കൂടി കൂടുതല്‍ ലഭിച്ചിരിക്കുകയാണ്.
ആധാര്‍ നമ്പറുകളുള്ള എല്ലാ വ്യക്തികളും എന്റോള്‍മെന്റ് തീയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ യുനീക് ഐഡിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Advertisement