ന്യൂഡെല്‍ഹി.പാർലമെന്റിലെ ഗുരുതര സുരക്ഷാ വീഴ്ചയിൽ ഭീകരവാദബന്ധം അന്വേഷിച്ച് ഏജൻസികൾ .വിവിധ ഏജൻസികൾ അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നു.അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. സമഗ്രമായ അന്വേഷണം നടത്തുമെന്ന് ലോകസഭാ സ്പീക്കർ ഓം ബിർള പറഞ്ഞു.
ഉച്ചഭക്ഷണത്തിനായി സഭ പിരിയുന്നതിന് ഏതാനും മിനിട്ട് മുമ്പുണ്ടായ ആക്രമണത്തിൽ പാർലമെൻറ് അംഗങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. സന്ദർശക ഗ്യാലറിയിൽ നിന്ന് ഒരാൾ സഭയിലേക്ക് ചാടി കണ്ണീർവാതക ഷെല്ലുകൾ എറിഞ്ഞു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പുക ഷെൽ ഉപയോഗിച്ചുള്ള ആക്രമമാണെന്ന് പിന്നീടാണ് സ്ഥിരീകരണം ഉണ്ടായത്.ഷൂസിനുള്ളിൽ നിന്നാണ് അക്രമികൾ ഷെല്ലുകൾ എടുത്തതെന്ന് സഭ നിയന്ത്രിച്ചിരുന്ന ബിജെപി എംപി രാജേന്ദ്ര അഗർവാൾ പ്രതികരിച്ചു
സഭയിലെ ചില അംഗങ്ങൾക്ക് കണ്ണെരിച്ചലും അസ്വസ്ഥകളും അനുഭവപ്പെട്ടു.പാർലമെൻറ് സുരക്ഷാക്രമീകരണങ്ങളിൽ കേരളത്തിൽ നിന്നുള്ള എംപിമാർ ആശങ്ക അറിയിച്ചു
ആശങ്ക വേണ്ടെന്ന് അറിയിച്ച സ്പീക്കർ,സുരക്ഷാ വീഴചയിൽ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് സഭയിൽ പറഞ്ഞു.
അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യംചെയ്ത് വരികയാണ്.സംഘം നേരത്തെയും പാർലമെൻറ് സന്ദർശിച്ചു എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ .സംഭവത്തിൽ ആഭ്യന്തരമന്ത്രാലയം ഡൽഹി പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.സർക്കാർ വിരുദ്ധ പ്രതിഷേധത്തിനപ്പുറം,ഭീകരവാദ ബന്ധവും അന്വേഷണം ഏജൻസികളുടെ പരിധിയിൽ ഉണ്ട് .ഫോറൻസിക് സംഘം പാർലമെന്റ് വളപ്പിൽ തെളിവുകൾ ശേഖരിച്ചു. കൂടാതെ സിആർപിഎഫ് ഡിജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പാർലമെൻറ് എത്തി , സിസിടിവി വിശദാംശങ്ങൾ ശേഖരിച്ചു