പാർലമെന്റിലെ സുരക്ഷാ വീഴ്ച: ശക്തമായി പ്രതിഷേധിക്കാൻ ഒരുങ്ങി ഇന്ത്യ സഖ്യം

Advertisement

ന്യൂഡൽഹി: പാർലമെന്റിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ ശക്തമായി പ്രതിഷേധിക്കാൻ ഒരുങ്ങി ഇന്ത്യ സഖ്യം. ഇന്ന് 10 മണിക്ക് പാർലമെന്റിൽ ഇന്ത്യാ സഖ്യം യോഗം ചേരും.

സുരക്ഷാ വീഴ്ച സംബന്ധിച്ച കാര്യങ്ങൾ അറിയിക്കുവാനായി രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. പാർലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവ്, നൂതന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം തുടങ്ങിയവ ചൂണ്ടിക്കാട്ടും.ഇതിന് പുറമെ പാർലമെന്റിന്റെ ഇരുസഭകളിലും സഭാ നടപടികൾ നിർത്തിവെച്ച സുരക്ഷാ വീഴ്ച പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകും.

ചർച്ച അനുവദിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം