ലഖ്നൗ.കൃഷ്ണ ജന്മ ഭൂമി കേസിൽ അലഹബാദ് ഹൈക്കോടതിയിൽ നിന്നും നിർണ്ണായക വിധി.
ഉത്തർപ്രദേശിലെ മഥുരയിലെ കൃഷ്ണ ജന്മഭൂമി വിവാദത്തിൽ കോടതി കമ്മീഷണർ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു.ജസ്റ്റിസ് മായങ്ക് കുമാർ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചിന്റേതാണ് ഉത്തരവ്.
മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാ പരിസരം സർവേ നടത്താൻ കോടതി നിരീക്ഷണത്തിലുള്ള അഭിഭാഷക കമ്മീഷണറെ നിയമിക്കണം എന്ന ഹർജിയിലാണ് അനുകൂല വിധി.
കോടതി കമ്മീഷണർ ആരാകുമെന്നത് ഡിസംബർ 18ന് തീരുമാനിക്കും. ഗ്യാൻവാപി കേസിന് പിന്നാലെയാണ് ശ്രീ കൃഷ്ണ ജന്മ ഭൂമി കേസും കോടതിയിൽ എത്തിയത്.