പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി എംഎൽഎ അയോഗ്യനാക്കി

Advertisement

ലഖ്നൗ.പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി എംഎൽഎ അയോഗ്യൻ. ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രാം ദുലർ ഗോണ്ടിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ25 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് നടപടി.

സോൺ ഭദ്ര ജില്ലയിലെ ദുദ്ധിമണ്ഡലത്തിൽ നിന്നാണ് ഇയാൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2014 നവംബറിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്