മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

Advertisement

റായ്പൂര്‍. ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു, സിആർപിഎഫ് 165 ആം ബറ്റാലിയനിലെ സബ് ഇൻസ്പെക്ടർ സുധാകർ റെഡിയാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ പരിക്കേറ്റു. ഇയാളെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം, റായ്പൂരിലെ ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഏഴുമണിയോടെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനായി ഇറങ്ങിയ സിആർപിഎഫ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഉർസങ്കൽ ഗ്രാമത്തിൽ നിന്നും തെരച്ചിൽ ആരംഭിച്ച സംഘത്തെ ജഗർഗുണ്ടയിലെ മേഖലയിൽ വച്ചാണ് മാവോയിസ്റ്റുകൾ ആക്രമിച്ചത്. ഏറ്റുമുട്ടലിനു ശേഷം പ്രദേശത്ത് സംശയാസ്‌പദമായി കണ്ട 4 പേരെ കസ്റ്റഡിയിൽ എടുത്തു. സിആർപിഎഫ്- കോബ്ര -സംസ്ഥാന പോലീസ് എന്നിവരുടെ സംയുക്ത സംഗമം പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.