കാണാതായ പൂജാരിയുടെ മൃതദേഹം കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിൽ,സംഘര്‍ഷം

Advertisement

പട്ന. ബീഹാറിലെ ഗോപാൽഗഞ്ചിൽ സംഘർഷം. കാണാതായ പൂജാരിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംഘർഷം. വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയ മൃതദേഹത്തിന്റെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിൽ. പ്രദേശത്ത് പോലീസിനെയും അർദ്ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചു.

ഗോപാൽഗഞ്ചിലെ ദനാപൂർ ഗ്രാമത്തിലെക്ഷേത്ര പൂജാരിയായിരുന്ന മനോജ് കുമാറിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്.വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോയ മനോജ് കുമാറിനെ കാണാതായി എന്നാണ് പോലീസിൽ ലഭിച്ച പരാതി.പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം പൊലീസ് കണ്ടെത്തുന്നത്.

വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ട മനോജ്‌ കുമാറിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലാണ്.സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്ക് ഏറ്റിട്ടുണ്ട്. പൊലീസിന്റെ അനാസ്ഥയെന്നാരോപിച്ച് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു പ്രതിഷേധിച്ചു.പിന്തിരിപ്പിക്കാൻ എത്തിയ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. നാട്ടുകാർ പൊലീസുകാർക്ക് നേരെ കല്ലെറിയുകയും ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിന് തീയിടുകയും ചെയ്തു.

രണ്ടു പൊലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റു.തുടർന്ന് പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.ഗ്രാമത്തിലെ സ്ഥിതി നിലവിൽ നിയന്ത്രണവിധേയമാണെന്നും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും DSP പ്രഞ്ജാൽ പറഞ്ഞു.കൊലപാതകത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.മനോജ് കുമാറിന്‍റെ സഹോദരൻ അശോക് കുമാർ ഷാ ബിജെപിയുടെ പ്രാദേശിക നേതാവാണ്.മഹാസഖ്യ സർക്കാരിന് കീഴിൽ ബീഹാറിൽ ജംഗിൾ രാജ് മടങ്ങി എത്തിയെന്ന് ബിജെപി ആരോപിച്ചു.