പാർലമെന്റിൽ വിശദീകരികരണം നൽകാതെ മാധ്യമങ്ങളിൽ പ്രതികരിച്ചു,സുരക്ഷ വീഴ്ചയിൽ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും

Advertisement

ന്യൂഡെല്‍ഹി.പാർലമെന്റിലെ സുരക്ഷ വീഴ്ചയിൽ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ വിഷയത്തിൽ പാർലമെന്റിൽ വിശദീകരികരണം നൽകാതെ മാധ്യമങ്ങളിൽ പ്രതികരിച്ചത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ രാവിലെ പത്തു മണിക്ക് ഇന്ത്യ മുന്നണി നേതാക്കൾ യോഗം ചേരും. സുരക്ഷ വീഴ്ച ഇരുസഭകളും നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പ്രതിഷേധക്കാർക്ക് പാസ് നൽകിയ ബിജെപി എംപി പ്രതാപ് സിംഹയെ പുറത്തക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്ത 14 എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും. ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത 13 എംപിമാർക്ക് എതിരായ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് അധിർ രഞ്ജൻ ചൗധരി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു.
അതേസമയം സംഭാവത്തിൽ ലോകസഭ സെക്രട്ടേറിയറ്റിനാണ് ഉത്തരവാദിത്തമെന്നും ആവശ്യമായ നടപടികൾ സ്പീക്കർ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സർക്കാർ നിലപാട്. വിഷയത്തിൽ ഇന്നും സർക്കാർ വിശദീകരണം നൽകാനിടയില്ല.

Advertisement