ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി നിരവധി മികച്ച ഓഫറുകൾ അവതരിപ്പിക്കാറുണ്ട്. കൂടാതെ, സാങ്കേതികവിദ്യയുടെ വികാസത്തോടെ മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ പേയ്‌മെന്റ് തുടങ്ങിയ സേവനങ്ങളും നൽകുന്നുണ്ട്. എസ്ബിഐ ഉപഭോക്താക്കൾക്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാനുള്ള വഴികൾ ഒന്നിലധികമാണ്.
ബാലൻസ് പരിശോധിക്കാനുള്ള വഴികൾ
ടോൾ ഫ്രീ നമ്പർ, എസ്എംഎസ് ബാങ്കിംഗ്, എസ്ബിഐ ക്വിക്ക്, നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, എടിഎം തുടങ്ങി നിരവധി മാര്ഗങ്ങളിലൂടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാം.
ടോൾ ഫ്രീ നമ്പർ
എസ്ബിഐയിൽ അക്കൗണ്ട് ഉള്ള വ്യക്തികൾക്ക് ബാങ്കിന്റെ എസ്എംഎസ് ബാങ്കിംഗ് സേവനങ്ങളുടെ സഹായത്തോടെ നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാം. ഇതിനായി നിങ്ങൾ ഒരു മിസ്ഡ് കോൾ നൽകണം അല്ലെങ്കിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് എസ്ബിഐ ബാലൻസ് അന്വേഷണ നമ്പറിലേക്ക് ഒരു എസ്എംഎസ് അയയ്ക്കണം. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ഫോണിൽ ബാലൻസ് വിവരങ്ങൾ ലഭിക്കും.
എസ്എംഎസ്
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 09223766666 എന്ന നമ്പറിലേക്ക് ‘BAL’ എന്ന സന്ദേശം അയച്ച് എസ്ബിഐ അക്കൗണ്ട് ബാലൻസ് അറിയാൻ കഴിയും. മിനി സ്റ്റേറ്റ്മെന്റ് ലഭിക്കണമെങ്കിൽ, 09223866666 എന്ന നമ്പറിലേക്ക് ‘MSTMT’ എന്ന് SMS ചെയ്യാം.
ഇതിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന മിനി സ്റ്റേറ്റ്‌മെന്റിൽ കഴിഞ്ഞ കുറച്ച് ഇടപാടുകളുടെ പൂർണ്ണമായ വിശദാംശങ്ങൾ ഉണ്ടായിരിക്കും.
നെറ്റ് ബാങ്കിംഗ്
എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് നെറ്റ് ബാങ്കിംഗ് ഓപ്ഷൻ ഉണ്ട്,എന്നാൽ ഇതിനായി നേരത്തേയെ രജിസ്റ്റർ ചെയ്യണം. നെറ്റ് ബാങ്കിംഗ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിക്കേണ്ടിവരും.
എസ്ബിഐ എസ്എംഎസ് സേവനം
ഇതുകൂടാതെ, നിങ്ങൾക്ക് എസ്ബിഐയുടെ എസ്എംഎസ് സേവനം ഉപയോഗിക്കാം. ഇതിനായി, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന്, REG അക്കൗണ്ട് നമ്പർ എഴുതി 09223488888 എന്ന നമ്പറിലേക്ക്എസ്എംഎസ് ചെയ്യുക. രജിസ്ട്രേഷൻ സ്ഥിരീകരിക്കാൻ എസ്ബിഐ നിങ്ങൾക്ക് ഒരു സന്ദേശം അയയ്ക്കും. ഇതിനുശേഷം നിങ്ങളുടെ ബാലൻസ് എളുപ്പത്തിൽ അറിയാൻ കഴിയും.