ഇന്ത്യാസഖ്യത്തിന്റെ വിശാലയോഗം ഇന്ന്.ഡൽഹിയിലെ അശോക ഹോട്ടലിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ചേരുന്ന യോഗത്തിൽ ലോകസഭാ തെരഞ്ഞെടുപ്പിനായി ഉള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കും. സീറ്റ് വിഭജനം അടക്കമുള്ള നിർണായകമായ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. ലോകസഭാ തിരഞ്ഞെടുപ്പിന് ചുരുക്കം ചില മാസങ്ങൾ മാത്രം ശേഷിക്കെ ബിജെപിക്ക് എതിരായ പ്രചരണ പദ്ധതികളെ പറ്റിയും യോഗം കൂടിയാലോചിക്കും.നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിച്ച സമീപനത്തിനെതിരെയുള്ള തുറന്ന വിമർശനങ്ങളും നേതാക്കളുടെ ഭാഗത്തുനിന്നു ഉണ്ടാകാനും സാധ്യതയുണ്ട്.ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഒഴികെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.