ന്യൂഡെല്‍ഹി. സർവ്വശക്തിയും സംഭരിച്ച് പ്രതിഷേധിയ്ക്കാൻ തിരുമാനം.പാർലമെൻ്റിൻ്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധം തുടരും. കൂടുതൽ നേതാക്കൾ സസ്പെൻഷൻ വരിയ്ക്കും വിധമാകും സമരം.സസ് പെൻഡ് ചെയ്യപ്പേട്ട അംഗങ്ങളുടെ പാർലമെൻ്റിനു പുറത്തെ പ്രതിഷേധവും തുടരും.
ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധത്തിന് മുന്നോടിയായ് ഇന്ത്യ മുന്നണി കക്ഷ്ഹി നേതാക്കളുടെ യോഗം. 543 അംഗ ലോക്സഭയില്‍ പ്രതിപക്ഷത്ത് 199 എം.പിമാരാണുള്ളത്.ഇതില്‍9 5 പേരെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇരുസഭകളിലും നിന്നായി 141 എം.പിമാരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച സംബന്ധിച്ചുള്ള പ്രതിഷേധങ്ങള്‍ അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തത്