ഉപരാഷ്ട്രപതി അവഹേളിക്കപ്പെട്ടതില്‍ നിരാശയെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Advertisement

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി അനുകരിച്ചതില്‍ വിമര്‍ശിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഉപരാഷ്ട്രപതി അവഹേളിക്കപ്പെട്ടതില്‍ നിരാശയെന്ന് രാഷ്ട്രപതി അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പെരുമാറ്റം അന്തസോടെയാകണം. പാര്‍ലമെന്റിന്റെ പാരമ്പര്യം അംഗങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്നുവെന്നും ദ്രൗപതി മുര്‍മു എക്സില്‍ കുറിച്ചു.
ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു.