പ്രതിപക്ഷത്തിന് വേണ്ടത് സഭയിലെ അക്രമത്തില്‍ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന, അമിത്ഷാ അവതരിപ്പിക്കുന്നത് ക്രിമിനല്‍ നടപടി ശുപാര്‍ശ ബില്ലുകള്‍

Advertisement

ന്യൂഡെല്‍ഹി .പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്ദം. സഭയിലുണ്ടായ അക്രമ സംഭവത്തിൽ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് സമർപ്പിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ഇന്നും ഇരു സഭകളിലും അവതരണാനുമതി ലഭിച്ചില്ല. അതേസമയം പാർലമെന്റിന്റെ സുരക്ഷാ ചുമതല എറ്റെടുക്കാനുള്ള നടപടികൾ സി.ഐ.എസ്.എഫ് ഊർജ്ജിതമാക്കി.

സസ്പെൻഷൻ നടപടി കളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നിര ഇന്നും ഇരു സഭകളിലൂം ശുഷ്ക്കമായിരുന്നു. ലോകസഭസിൽ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചെൻകിലും സഭാനടപടീകൾ തടസ്സപ്പെട്ടില്ല. രാജ്യസഭയും പതിവ് നടപടികളിൽ തുടർന്നു. ഉച്ചയ്ക്ക് ശേഷം രാജ്യസഭയിൽ ക്രിമിനൽ നടപടികൾ ശുപാർശ ചെയ്യുന്ന മൂന്ന് ബില്ലുകൾ അവതരിപ്പിയ്ക്കും. ആഭ്യന്തരമന്ത്രി അമിത്ഷാ ആണ് ബില്ല് അവതരണം നടത്തുക. മറുവശത്ത് പാർലമെന്റിന്റെ സുരക്ഷ ഡൽഹി പോലിസിൽ നിന്നും സി.ഐ.എസ്.എഫ് എറ്റെടുക്കും. സുരക്ഷാ വീഴ്ച പശ്ചാത്തലത്തിലാണ് തിരുമാനം. ഇതിന് മുന്നോടി ആയുള്ള സുരക്ഷാ ഒഡിറ്റിംഗ് സി.ഐ.എസ്.എഫ് ആരംഭിച്ചു.