എക്സ് ഉപയോഗിക്കാനാകാതെ ഉപയോക്താക്കള്‍

Advertisement

സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ തകരാറിനെ തുടര്‍ന്ന് ഉപയോക്താക്കള്‍ വലഞ്ഞു. ലക്ഷക്കണക്കിന് പേരാണ് തങ്ങളുടെ എക്സ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയത്. ലോഗിന്‍ ചെയ്യാനും ട്വീറ്റ് ചെയ്യാനും റീട്വീറ്റ് ചെയ്യാനും ടൈംലൈനില്‍ സ്‌ക്രോള്‍ ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്.
ഇന്ന് രാവിലെ മുതലാണ് എക്സില്‍ തകരാര്‍ കണ്ടത്. തെറ്റായ സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉപയോക്താക്കള്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എക്സിന്റെ വെബ്, മൊബൈല്‍ വേര്‍ഷനുകളെയെല്ലാം തകരാര്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. സാങ്കേതിക തകരാറിനുള്ള കാരണം വ്യക്തമല്ല. വിഷയത്തില്‍ എക്സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisement