ക്രിമിനല്‍ നിയമ ബില്ലുകൾ രാജ്യസഭയീലും പാസായി ,ചരിത്രനിമിഷം എന്ന് പ്രധാനമന്ത്രി

Advertisement

ന്യൂഡെല്‍ഹി. ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകൾ രാജ്യസഭയീലും പാസായി .
ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾ ആണ് രാജ്യസഭ പാസാക്കിയത്. പുതിയ നിയമങ്ങളുടെ കടന്നുവരവ് ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ലോക്‌സഭയില്‍ പാസാക്കിയ ബില്ലുകൾ ഇന്ന് രാജ്യസഭയിലും ഇന്ത്യ മുന്നണി അംഗങ്ങളുടെ അസാന്നിധ്യത്തിലാണ് പാസാക്കിയത്.ബില്ലുകൾ പാസാക്കിയ സാഹചര്യത്തിൽ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.), 1898-ലെ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍.പി.സി.), 1872-ലെ ഇന്ത്യന്‍ തെളിവ് നിയമം ഇവയ്ക്ക് പകരമായിട്ടാണ് പുതിയ നിയമനിർമ്മാണം. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) നിയമങ്ങള്‍ രാജ്യത്തിന് പുതിയ സുരക്ഷാ സങ്കല്പവും, സമയബന്ധിത നീതി നിർവഹണവും ലഭ്യമാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
മൂന്ന് ബില്ലുകളും വോട്ട് നേടുന്നതിന് മുന്നോടിയായി ഉപസംഹാര പ്രസംഗം നടത്തുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

പുതിയ ബില്ലുകള്‍ പ്രകാരം ഒരു വ്യക്തി പരാതിപ്പെട്ടതിനു ശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്നു മുതല്‍ 14 ദിവസം വരെയേ പോലീസിന് എടുക്കാനാവൂ.
മൂന്ന് ദിവസത്തിനുള്ളില്‍, അല്ലെങ്കില്‍ പരമാവധി 14 ദിവസത്തിനുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ.
മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍, പ്രാഥമിക അന്വേഷണം 14 ദിവസത്തിനകം പൂര്‍ത്തിയാക്കണം.
കുറഞ്ഞ ശിക്ഷയുള്ള കേസുകളില്‍ മൂന്ന് ദിവസത്തിനകം എഫ്ഐആര്‍ ഫയല്‍ ചെയ്യണം.
ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ ആണ് പുതിയ നിയമങ്ങൾ അനുസരിച്ച് ശിക്ഷ.

ലോക്സഭ രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷണറന്മാരുടെ നിയമന ഭേദഗതി ബില്ല് ലോകസഭ പാസാക്കി. മാർച്ച് മാസത്തിലെ സുപ്രീംകോടതി ഉത്തരവു മറികടക്കുക ആണ് ഈ ബില്ലിന്റെ ലക്ഷ്യം.
നിയമനിർമ്മാണ നടപടികൾ തടസ്സമില്ലാതെ നടന്ന ഇന്ന് ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനും സഭ സാക്ഷ്യം വഹിച്ചു. പുതിയ മൂന്നു നിയമങ്ങൾ പാസാക്കിയത് ചരിത്ര നിമിഷം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കൊളോണിയൽ കാലഘട്ടത്തിൽ നിന്നുള്ള മോചനമാണ് രാജ്യത്തിന് സാമ്പുർണ്ണമായ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെ

Advertisement