താരങ്ങളോട് ഗുസ്തി അവസാനിപ്പിക്കാതെ ബിജെപി,

Advertisement

ന്യൂഡെല്‍ഹി.ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായി സഞ്ജയ് കുമാർ സിങ്ങിനെ തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച താരങ്ങളെ കേന്ദ്രം അവഗണിക്കുന്നു എന്ന് പ്രതിപക്ഷ പാർട്ടികൾ. വിരമിക്കൽ പ്രഖ്യാപനം നടത്തിയ സാക്ഷി മാലിക്കിനെയോ പത്മശ്രീ തിരികെ നൽകിയ ബജ്രംഗ് പുനിയയെയോ കേന്ദ്ര കായിക മന്ത്രി പോലും തിരിഞ്ഞു നോക്കാത്തതിൽ രൂക്ഷ വിമർശനം.

വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ സാക്ഷി മാലിക്കിനെ പ്രിയങ്ക ഗാന്ധി നേരിൽ കണ്ടു സംസാരിച്ചു.താരങ്ങൾക്ക് പിന്തുണയും പ്രിയങ്ക നൽകി.വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ജനാധിപത്യത്തെ നശിപ്പിക്കുന്ന വിഷം ബിജെപി കുത്തിവയ്ക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.