ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ 52 ശതമാനം വര്‍ധിച്ചു…. ഇന്ത്യയിലും പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

Rohit Gupta, 27 and Nandani Gupta, 42, receive their first dose of COVISHIELD, a coronavirus disease (COVID-19) vaccine manufactured by Serum Institute of India, at a vaccination centre in Mumbai, India, May 3, 2021. REUTERS/Niharika Kulkarni
Advertisement

ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ജെഎന്‍.1 ഉപ വകഭേദത്തിന്റെ ഭീഷണിയും വര്‍ധിക്കുകയാണ്. ബി.എ 2.86 ഒമിക്രോണ്‍ വകഭേദത്തില്‍ ഉള്‍ക്കൊള്ളുന്ന പിരോളയുടെ പിന്‍ഗാമിയാണ് ജെ.എന്‍.1. ഇത് ശ്രദ്ധിക്കേണ്ട വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന വേര്‍തിരിച്ചിട്ടുണ്ട്.
ഇന്നലെ 752 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാലു പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം മെയ് 21ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണിത്.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 3420 ആയി. 325 പേര്‍ രോഗമുക്തി നേടി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് മരണങ്ങളില്‍ രണ്ടെണ്ണം കേരളത്തിലും മറ്റുള്ളവര്‍ കര്‍ണാടകയിലും രാജസ്ഥാനിലുമാണ്.രാജ്യത്തെ ഭൂരിഭാഗം കേസുകളും കേരളത്തിലാണ്. ഇന്നലെ 266 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2782 ആയി.
കര്‍ണാടക 175, തമിഴ്നാട് 117, മഹാരാഷ്ട്ര 68, ഗുജറാത്ത് 44, ഗോവ 24 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇന്നലെ സംസ്ഥാനത്ത് 265 പേര്‍ക്കായിരുന്നു കോവിഡ് സ്ഥീരീകരിച്ചത്. വ്യാഴാഴ്ച 594 പുതിയ കോവിഡ് രോഗബാധയാണ് സ്ഥിരീകരിച്ചത്.