ന്യൂഡെല്‍ഹി.എഐസിസി തലപ്പത്ത് അഴിച്ചുപണി.കേരളത്തിന്റെ ചുമതലയിൽനിന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മാറ്റി. ദീപാദാസ് മുൻഷിക്ക് പകരം ചുമതല.രമേശ് ചെന്നിത്തലയക്ക് മഹാരാഷ്ട്രയുടെ ചുമതല നൽകി.സംഘടനാ ജനറൽ സെക്രട്ടറിയായി കെ സി വേണുഗോപാൽ തുടരും .
ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സംഘടനാതലത്തിൽ ഹൈക്കമാൻഡിന്റെ സമൂലമാറ്റം.പുതിയ അധ്യക്ഷന് കീഴിലുള്ള ചുമതലകളിലാണ് അഴിച്ചു പണി.കേരളത്തിൻറെ ചുമതലകളിൽ നിന്ന് താരിഖ് അൻവറിനെ നീക്കി,ദീപ ദാസ് മുൻഷിയെ നിയമിച്ചു.കേരളം കൂടാതെ ലക്ഷദ്വീപിന്റെയും തെലങ്കാനയുടെയും ചുമതല ദീപദാസ് മുൻഷിക്കാണ്.
പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കിയതാണ് ശ്രദ്ധേയമായ നീക്കം.ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിയെ ഉത്തർപ്രദേശിന്റെ ചുമതലകളിൽ നിന്ന് നീക്കി.അവിനാഷ് പാണ്ടെയക്കാണ് പകരം ചുമതല.പ്രിയങ്കയുടെ ചുമതല വൈകാതെ എ ഐ സി സി നിശ്ചയിക്കും.നിലവിലെ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അതേ ചുമതലയിൽ തുടരും .അതിനിടെ പ്രവർത്തകസമിതിയിലെ പുതുമുഖം സച്ചിൻ പൈലറ്റിന് ഛത്തീസ്ഗഡിലെ ചുമതല നൽകി.രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിക്ക് പിന്നാലെയാണ് സച്ചിന് ദേശീയ ചുമതല നൽകിയിരിക്കുന്നത്. രൺദീപ് സിംഗ് സുർജേയവാലയ്ക്ക് കർണാടകയുടെയും മുകൾ വാസ്നികിന് ഗുജറാത്തിന്റെയും ചുമതല നൽകി.കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയിൽ ജയ്റാം രമേഷ് തുടരും