തമിഴ് ഹാസ്യ നടന്‍ ബോണ്ടാ മണി അന്തരിച്ചു

Advertisement

തമിഴ് ഹാസ്യ നടന്‍ ബോണ്ടാ മണി (60) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് ബോണ്ട മണി വീട്ടില്‍വച്ച് ബോധരഹിതനാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി വൃക്ക തകരാറുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. ചികിത്സാ ചെലവുകള്‍ക്കായി നടന്‍ ബുദ്ധിമുട്ടുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ തന്നെ രംഗത്തെത്തിയിരുന്നു.