‘ബീഫ് കഴിച്ചിട്ടില്ല, ബീഫ് കഴിക്കുന്നത് പ്രോത്സാഹിപ്പിക്കില്ല’; ആരോപണങ്ങൾക്ക് മറുപടിയുമായി കാമിയ ജാനി

Advertisement

ന്യൂഡൽഹി: വിവാദങ്ങൾക്ക് പിന്നാലെ, ബീഫ് കഴിക്കുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യക്തമാക്കി സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ കാമിയ ജാനി. താനും ബീഫ് കഴിക്കില്ലെന്നും ഹിന്ദു തത്വങ്ങൾ പരിശീലിക്കുകയാണെന്നും കാമിയ പറഞ്ഞു.

ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ കാമിയ ദർശനം നടത്തിയതിത് വിവാദമായിരുന്നു. കാമിയ വീഡിയോയിലൂടെ ബീഫ് കഴിക്കുന്നത് പ്രോത്സാഹിപ്പിച്ച വ്യക്തിയാണെനന്നും അവർ ക്ഷേത്രത്തിൽ കയറിയത് ഭക്തരെ അപമാനിക്കുന്ന നടപടിയാണെന്നും ബിജെപി ആരോപിച്ചു.

ബീഫ് ഉപഭോഗം പ്രോത്സാപിപ്പിക്കുന്നയാൾക്ക് സംസ്ഥാന സർക്കാർ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത് പ്രതിഷേധാർഹമാണെന്നും ബിജെപി ആരോപിച്ചു. മന്ത്രി വി കെ പാണ്ഡ്യ‌മൊപ്പമായിരുന്നു കാമിയയുടെ ക്ഷേത്ര സന്ദർശനം. ജഗന്നാഥപ്രഭുവിന്റെ അനുഗ്രഹം തേടാനും ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യത്തെക്കുറിച്ച് അറിയാനുമാണ് ക്ഷേത്രത്തിൽപോയതെന്നാണ് കാമിയ വിശദീകരിച്ചത്.

ഒരിക്കലും ഞാൻ ബീഫ് കഴിച്ചിട്ടില്ലെന്നും ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ കാമിയ ജാനി വ്യക്തമാക്കി. വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ കാര്യങ്ങൾ ബോധിപ്പിക്കാനാണ് വിശദീകരണം. എന്റെ രാജ്യത്തിന്റെ സംസ്കാരത്തെ കുറിച്ചുള്ള അഭിമാനത്തിൽ ഉലച്ചിലുണ്ടാക്കില്ലെന്നും ഇന്ത്യക്കാരിയാണന്നതിൽ എനിക്കെപ്പോഴും അഭിമാനമുണ്ടെന്നും വീഡിയോയിൽ കാമിയ പറഞ്ഞു.