ലോകത്തിലെ ഐതിഹാസിക റെസ്റ്റോറന്റുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ച് കോഴിക്കോട്ടെ പാരഗണ്‍ ഹോട്ടലും. ഇന്ത്യയില്‍ നിന്ന് രണ്ട് റസ്റ്റോറന്റുകളാണ് പട്ടികയില്‍ ഉള്ളത്. ഒന്ന് കോഴിക്കോടും രണ്ടാമത്തേത് ലഖ്നൗവിലും. ലഖ്നൗവിലെ ടുണ്ടേ കബാബിയാണ് പട്ടികയില്‍ ഇടം നേടിയത്. ടേസ്റ്റ് അറ്റ്ലസിന്റെ ലോകത്തിലെ 150 ഐതിഹാസിക റെസ്റ്റോറന്റുകളുടെ പട്ടികയിലെ ആദ്യ പത്തിലാണ് ഇവ രണ്ടും ഇടം നേടിയത്. കോഴിക്കോട് പാരഗണ്‍ 1939ലും ടുണ്ടേ കബാബി 1905ലുമാണ് ആരംഭിച്ചത്. പട്ടികയില്‍ മുര്‍ത്തലില്‍ നിന്നുള്ള അംരിക് സുഖ്ദേവ് ധാബ 16-ാം റാങ്കും ബെംഗളൂരുവില്‍ നിന്നുള്ള മാവലി ടിഫിന്‍ റൂം 32-ാം റാങ്കും നേടിയ ഇന്ത്യന്‍ റസ്റ്റോറന്റുകളാണ്. പരമ്പരാഗത മലബാര്‍ പാചക രീതി അവലംബിക്കുന്ന പാരഗണ്‍ പ്രദേശത്തിന്റെ സമ്പന്നമായ പാചാകകലാ ചരിത്രത്തിന്റെ ചിഹ്നമാണെന്ന് വെബ്സൈറ്റ് വിവരിക്കുന്നു. ചോറ്, ഇറച്ചി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ മിശ്രിതമായ ബിരിയാണിയാണ് ഇവിടുത്തെ ഏറ്റവും മികച്ച വിഭവം. പരമ്പരാഗതവും പ്രാദേശികമായി ലഭിക്കുന്നതുമായ ചേരുവകള്‍ ഉപയോഗിച്ചാണ് ബിരിയാണി തയ്യാറാക്കുന്നത്. പ്രാദേശിക ഉത്പന്നങ്ങളും പരമ്പരാഗത പാചക രീതികളും ആഘോഷിക്കുന്ന വിഭവങ്ങളുടെ സൂക്ഷ്മമായ ഒരുക്കങ്ങള്‍ക്കൊപ്പം, ആരെയും ആകര്‍ഷിക്കുന്ന അന്തരീക്ഷമാണ് റെസ്റ്റോറന്റിന്റെ മികവെന്നും വെബ്സൈറ്റ് പറയുന്നു.