വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

Advertisement

ന്യൂഡൽഹി. ക്രിസ്മസ് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രധാനമന്ത്രിയുടെ വസതിയിലാണ് നാളെ ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചത്.വിരുന്നിൽ മത മേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും.നാളെ ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ സ്നേഹ യാത്ര സംഘടിപ്പിക്കുന്നതിനിടെയാണ് ക്രിസ്മസ് വിരുന്നൊരുക്കിയുള്ള ബിജെപി നീക്കം.ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ ഇതിനു മുൻപും പല നീക്കങ്ങള്‍ ബിജെപി നടത്തിയിരുന്നു.