ലൈംഗികമായി പീഡിപ്പിച്ചു,പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ 25 കാരനെ കൊലപ്പെടുത്തി

Advertisement

ന്യൂഡല്‍ഹി; തങ്ങളില്‍ ഒരാളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ 25 കാരനെ കൊലപ്പെടുത്തി.

സംഭവം നടന്നത് ശനിയാഴ്ച്ച രാവിലെയായിരുന്നു. 16 വയസുള്ള രണ്ട് പേരും 17 കാരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തില്‍ ആസാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹം കത്തിക്കാനുള്ള ശ്രമവും സംഘം നടത്തി. ആസാദിനെ മര്‍ദിക്കുന്നതിനും കൊലപ്പെടുത്തുന്നതിനും പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് വ്യ്ക്തമാക്കുന്നു. പ്രതികള്‍ കുറ്റസമ്മതം നടത്തി. മൃതദേഹം ഖുസ്രോ പാര്‍ക്കിലുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

Advertisement