പ്രണയപ്പക, യുവതിയെ ട്രാൻസ് ജൻഡർ ജീവനോടെ കത്തിച്ച് കൊന്നു

Advertisement

ചെന്നൈ.പ്രണയപ്പകയെ തുടർന്ന് ചെന്നൈയിൽ യുവതിയെ ട്രാൻസ് ജൻഡർ ജീവനോടെ കത്തിച്ച് കൊന്നു.
മധുര സ്വദേശി ആർ നന്ദിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
മഹേശ്വരിയെന്ന വെട്രിമാരനെയാണ് കേസിൽ പിടി കൂടിയത്. ശനിയാഴ്ച വൈകീട്ട് തലമ്പൂരിലെ പൊൻ മാറിൽ ആളൊഴിഞ്ഞ പറമ്പിലാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നന്ദിനിയെ നാട്ടുകാർ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മധുരയിൽ ഒരുമിച്ച് സ്കൂളിൽ പഠിച്ചിരുന്നവരായിരുന്നു രണ്ടു പേരും. ഇരുവരും അടുത്ത സൗഹൃദത്തിലായിരുന്നു.തുടർ പഠനത്തിനായി നന്ദിനി മധുര വിട്ടു. ഇതോടെയാണ് മഹേശ്വരി ലിംഗ മാറ്റം നടത്തി വെട്രിമാരനായത്. കഴിഞ്ഞ എട്ട് മാസമായി രണ്ടു പേരും ചെന്നൈയിലെ ഐ ടി കമ്പനിയിലെ ജീവനക്കാരാണ്. മറ്റ് പുരുഷന്മാരുമായുള്ള നന്ദിനിയുടെ സൗഹൃദമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. സംസാരിക്കാനായി സമീപത്തെ ആളൊ ഴിത്ത പറമ്പിലേക്ക് വിളിച്ച ശേഷം
നന്ദിനിയുടെ കൈകൾ ബന്ധിച്ച് കൈ ഞരമ്പുകൾ മുറിച്ചു.
പിന്നീട് യുവതിയെ വെട്രിമാരൻ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.