ഇന്ത്യാമുന്നണി പ്രധാനമന്ത്രി സ്ഥാനാർത്ഥി, അഭിപ്രായ ഭിന്നതതുടരുന്നു

Advertisement

ന്യൂഡെല്‍ഹി.ഇന്ത്യ മുന്നണി പ്രധാനമന്ത്രി സ്ഥാനാർത്ഥി: അഭിപ്രായ ഭിന്നത തുടരുന്നു. ഖാർഗയെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കണം എന്ന നിർദ്ദേശം തള്ളി ശരത് പവാർ. തിരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആവശ്യമില്ലെന്ന് ശരത് പവർ. 1977ൽ മൊറാർജി ദേശായി പ്രധാനമന്ത്രി ആയതിനെ ചൂണ്ടിക്കാട്ടി ശരത് പവാർ ഇത് ന്യായീകരിക്കുന്നു. ഇന്ത്യാമുന്നണി ഒറ്റക്കെട്ടാണ് എന്ന് ധ്വനിപ്പിച്ചാണ് മല്ലികാര്‍ജ്ജുന്‍ഖാര്‍ഗേ പ്രധാനമന്ത്രിയാവട്ടെയെന്ന നിര്‍ദ്ദേശം കെജ്രിവാള്‍ മുന്നോട്ടുവച്ചത്. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള ആളെന്നതും കോണ്‍ഗ്രസിലെ അഭിപ്രായഭിന്നതയ്ക്ക് പരിഹാരമെന്ന നിലയിലും അത് ഉചിതമെന്ന അഭിപ്രായം പരക്കെയുയര്‍ന്നു. എന്നാല്‍ ഗാന്ധികുടുംബത്തില്‍ നിന്നും അധികാരം മാറുമോ എന്ന ഭയം പതിയെ കോണ്‍ഗ്രസില്‍ തലപൊക്കി. പിന്നാലെ ഇന്ത്യാമുന്നണിയിലും ഒത്താല്‍ ഒരു പ്രധാനമന്ത്രിയായേക്കാം എന്ന് കരുതുന്ന പാര്‍ട്ടികള്‍ എതിര്‍പ്പുമായി മുന്നിട്ടിറങ്ങി. കൃത്യമായ ലക്ഷ്യത്തോടെ ചുവടുവയ്ക്കുന്ന സംഘപരിവാറിനും എന്‍ഡിഎയ്ക്കും ആശ്വാസകരമാണ് ഇന്ത്യാമുന്നണിയിലെ ഈ അഭിപ്രായ ഭിന്നത.

Advertisement