പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം രണ്ട് കോടി കടന്നു

Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം രണ്ട് കോടി കടന്നു. സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണത്തില്‍ സമകാലികരായ രാഷ്ട്രത്തലവന്‍മാരേക്കാള്‍ ബഹുദൂരം മുന്നിലാണ് മോദി.
പ്രധാമന്ത്രിയുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ആകെ വീഡിയോകളുടെ വ്യൂസ് 450 കോടി കടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വ്യൂസിന്റെ കാര്യത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെസ്‌കിയാണ് മോദിയ്ക്ക് പിന്നില്‍. 22.4 കോടി വ്യൂസാണ് സെലന്‍സ്‌കിയുടെ വീഡിയോകള്‍ നേടിയിട്ടുള്ളത്. ഇതും മോദിയുടെ വീഡിയോകളുടെ വ്യൂസുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ്. 
മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ ആണ് സബ്സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. പക്ഷെ ബോല്‍സനാരോയുടെ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം ഏകദേശം 64 ലക്ഷം മാത്രമാണ്-അതായത് മോദിയെ പിന്തുടരുന്നവരുടെ മൂന്നില്‍ ഒന്നുപോലും ഈ സംഖ്യ വരില്ല. യുഎസ് പ്രസിഡന്റ് ജോ ബൈഡന് 7.89 ലക്ഷം സബ്സ്‌ക്രൈബര്‍മാരുണ്ട്.