60 കഴിഞ്ഞവർക്ക് വമ്പിച്ച നികുതി ഇളവുകൾ; 10 ലക്ഷം വരുമാനമുള്ളവർ എത്ര രൂപ നികുതി അടയ്ക്കണം

Advertisement

60 വയസ് കഴിഞ്ഞ പൗരന്മാർക്ക് പ്രത്യേക പരി​ഗണന രാജ്യത്തുടനീളം നൽകി വരുന്നുണ്ട്. ബാങ്ക് നിക്ഷേപങ്ങൾക്ക് അധിക നിരക്കെന്ന പോലെ ആദായ നികുതിയിൽ അധിക ഇളവുകളും കുറഞ്ഞ നികുതി നിരക്കുകളും മുതിർന്ന പൗരന്മാർക്ക് ലഭിക്കും.

1961-ലെ ആദായനികുതി നിയമപ്രകാരം 60 വയസിന് മുകളിൽ പ്രായമുള്ളവരെ സീനിയർ സിറ്റിസൺസായും 80 വയസിന് മുകളിൽ പ്രായമുള്ളവരെ സൂപ്പർ സീനിയർ സിറ്റിസണുമായും തരംതിരിച്ചിട്ടുണ്ട്. ഒരു സാധാരണ നികുതിദായകന് 2.50 ലക്ഷം രൂപയാണ് അടിസ്ഥാന ഇളവ് പരിധിയെങ്കിൽ മുതിർന്ന പൗരന്മാർക്കിത് മൂന്ന് ലക്ഷം രൂപയും സൂപ്പർ സീനിയർ സിറ്റിസൺസിന് അഞ്ച് ലക്ഷം രൂപയുമാണ്. അതുപോലെ സാമ്പത്തിക വർഷത്തിൽ 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യതയുള്ള വ്യക്തി അഡ്വാൻസ് ടാക്സ് അടയ്ക്കേണ്ടതുണ്ട്.

എന്നാൽ “ബിസിനസ് അല്ലെങ്കിൽ പ്രൊഫഷന്റെ ലാഭം” എന്ന തലത്തിൽ വരുമാനമില്ലാത്ത മുതിർന്ന പൗരന്മാർ അഡ്വാൻസ് ടാക്സ് നൽകേണ്ടതില്ല. മുതിർന്ന പൗരന്മാരുടെ നികുതി ബാധ്യതയും നികുതി നിരക്കും പരിശോധിക്കാം. 60 വയസുകാരൻ എത്ര രൂപ നികുതി അടയ്ക്കണം പഴയ ആദായ നികുതി വ്യവസ്ഥ പ്രകാരം മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് മുതിർന്ന പൗരന്മാർക്ക് ആദായ നികുതി നൽകേണ്ടതില്ല. മൂന്ന് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന് അഞ്ച് ശതമാനമാണ് നികുതി.

അതേസമയം സെക്ഷൻ 87എ പ്രകാരമുള്ള റിബേറ്റ് പ്രകാരം അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ട. വരുമാനം അഞ്ച് ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലാണ് വരുമാനമെങ്കിൽ അഞ്ച് ലക്ഷം വരെ 10,000 രൂപയും അഞ്ച് ലക്ഷത്തിന് മുകളിൽ 20 ശതമാന നിരക്കിലും നികുതി നൽകണം.

10 ലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കിൽ 10 ലക്ഷം രൂപ വരെ 1.10 ലക്ഷം രൂപയും 10 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 30 ശതമാനവും നികുതി നൽകണം. നികുതി ബാധകമായ വരുമാനം 50 ലക്ഷത്തിന് മുകളിലാണെങ്കിൽ സർചാർജ് ബാധകമാകും. ഇത് 10 ശതമാനം മുതൽ 37 ശതമാനം നിരക്കിൽ ഈടാക്കും. സർചാർജിനൊപ്പം ഹെൽത്ത്, എഡ്യുക്കേഷൻ സെസായി 4 ശതമാനവും നൽകണം. 80 വയസിന് മുകളിൽ പ്രായമുള്ളവർ ആദായ നികുതി നിയമ പ്രകാരം 80 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 5 ലക്ഷം രൂപ വരെ നികുതി ബാധ്യതയില്ല. 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള സ്ലാബ് പ്രകാരം 5 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 20 ശതമാനമാണ് നികുതി അടയ്‌ക്കേണ്ടത്. വരുമാനം 10 ലക്ഷത്തിന് മുകളിലാണെങ്കിൽ 10 ലക്ഷം രൂപ വരെ 1 ലക്ഷം രൂപയും 10ലക്ഷത്തിന് മുകളിൽ 30 ശതമാനവുമാണ് നികുതി. സർചാർജ്, ഹെൽത്ത്, എജ്യുക്കേഷൻ സെസ് എന്നിവ പ്രായ പരിധിയില്ലാതെ ബാധകമാണ്.

പുതിയ നികുതി വ്യവസ്ഥയിൽ ആദായ നികുതി നിയമത്തിലെ സെക്ഷൻ 115ബിഎസി പ്രകാരം പുതിയ നികുതി വ്യവസ്ഥയിൽ മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയർ സിറ്റിസൺസിനും ഒരേ സ്ലാബ് പ്രകാരമാണ് നികുതി കണക്കാക്കുന്നത്. 2.50 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. 2.50 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 5 ശതമാനം നികുതി നൽകണം. 5 ലക്ഷത്തിനും 7.50 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർ 5 ലക്ഷം രൂപ വരെ 12,500 രൂപയും ശേഷം 5 ലക്ഷത്തിന് മുകളിൽ 10 ശതമാനം നിരക്കിലും നികുതി നൽകണം. ക്രിസ്തുമസ് ഓഫർ എഫ്ഡിക്കും; കേരളത്തിൽ നിന്നുള്ള ബാങ്കടക്കം പലിശ നിരക്കുയർത്തി; 400 ദിവസത്തേക്ക് 7.90% 7.50 ലക്ഷം മുതൽ 10 ലക്ഷം വരെയാണ് വരുമാനമെങ്കിൽ 7.50 ലക്ഷം രൂപ വരെ 37,500 രൂപ നികുതി നൽകണം. 15 ശതമാനമാണ് 7.50 ലക്ഷത്തിന് മുകളിലുള്ള നികുതി നിരക്ക്. 10 ലക്ഷത്തിനും 12.50 ലക്ഷത്തിനും ഇടയിൽ 10 ലക്ഷം വരെ 75,000 രൂപയും ശേഷം 20 ശതമാനം നിരക്കിലും നികുതി നൽകണം. 12.50 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർ 1.25 ലക്ഷവും 12.50 ലക്ഷത്തിന് മുകളിൽ 25 ശതമാനവും നികുതി നൽകണം. 15 ലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കിൽ 1,87,500 രൂപയും 15 ലക്ഷത്തിന് മുകളിൽ വരുന്ന തുകയ്ക്ക് 30 ശതമാനവും ചേർത്താണ് നികുതി നൽകേണ്ടത്.

മറ്റ് ഇളവുകൾ ഇങ്ങനെ മുതിർന്ന പൗരന്മാർക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ഡി പ്രകാരം ആരോഗ്യ ഇൻഷൂറൻസ് പ്രീമിയത്തിന് മുതിർന്ന പൗരന്മാർക്ക് 50,000 രൂപയുടെ നികുതി ഇളവ് ലഭിക്കും. റെഗുലർ നികുതിദായകർക്ക് 25,000 രൂപ മാത്രമാണ് നികുതി ഇളവ് ലഭിക്കുന്നത്. സെക്ഷൻ 80ടിടിഎ പ്രകാരം സേവിംഗ്‌സ് അക്കൗണ്ടിൽ നിന്നുള്ള പലിശ വരുമാനത്തിന് മുതിർന്ന പൗരന്മാർക്ക് 50,000 രൂപ വരെ നികുതി ഇളവ് പ്രയോജനപ്പെടുത്താം. റെഗുലർ നികുതിദായകർക്ക് ഇത് 10,000 രൂപ വരെയാണ്. റെ​ഗുലർ നിക്ഷേപകർ സാലറി ഇൻകത്തിന് മുകളിൽ സ്റ്റാൻഡേ‌ർഡ് ഡിഡക്ഷനായി 50,000 രൂപ കിഴിവ് നേടുന്നത് പോലെ പെൻഷന് വരുമാനത്തിന് മുകളിൽ മുതിർന്ന പൗരന്മാർക്കും 50,000 രൂപ വരെ ഇളവ് നേടാം.