നാഗ്പൂർ റാലിയിൽ കേന്ദ്രസർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

Advertisement

മുംബൈ.നാഗ്പൂർ റാലിയിൽ കേന്ദ്രസർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി .കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കിലാണ് രാജ്യമെന്ന് രാഹുൽ വിമർശിച്ചു.പ്രധാനമന്ത്രിയുടെ പ്രത്യാശാസ്ത്രം രാജഭരണം ആണെന്നും രാഹുൽ വിമർശനമുന്നയിച്ചു.139 ആമത് സ്ഥാപകദിനാഘോഷം കോൺഗ്രസ് രാജ്യമെമ്പാടും വിപുലമായി ആഘോഷിച്ചു

2024 ൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചുള്ളതായിരുന്നു നാഗ്പൂരിലെ മഹാറാലി ,തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം കോൺഗ്രസിന് നൽകുന്നതാണ് റാലിയിലെ ജനപങ്കാളിത്തം.പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുൽ പറഞ്ഞു.സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും നിയന്ത്രിക്കാൻ ബി ജെ പി ശ്രമിക്കുന്നുവെന്നെന്ന് രാഹുൽ വിമര്‍ശിച്ചു.ബിജെപിയിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിൽ ഏതൊരാൾക്കും നേതൃത്വത്തെ ചോദ്യം ചെയ്യാനും,വിയോജിക്കാനും കഴിയും

വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കേണ്ടതുണ്ട് , അതിനുവേണ്ടിയുള്ള പോരാട്ടം ആരംഭിച്ചെന്നും രാഹുൽ

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സോണിയ ഗാന്ധി മഹാറാലിയിൽ പങ്കെടുത്തില്ല.സ്ഥാപക ദിനത്തിൽ രാവിലെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തി. വിവിധ പിസിസികളും വിപുലമായി സ്ഥാപകദിനം ആഘോഷിച്ചു.കെപിസിസി ആസ്ഥാനത്ത് കേക്ക് മുറിച്ചും കോണ്ഗ്രസ് പതാക ഉയർത്തിയും ആഘോഷിച്ചു

Advertisement