ദോഹ.മലയാളി അടക്കം എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷ റദ്ദാക്കി.ഖത്തറിലെ അപ്പീൽ കോടതിയാണ് വധശിക്ഷ തടവ് ശിക്ഷയായി ഇളവ് ചെയ്തത്. ചരവൃത്തി ആരോപിച്ചാണ് ഖത്തർ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചത്. ഇവർക്ക് ആയ തന്ത്ര നിയമസഹായങ്ങൾ തുടർന്നും ലഭ്യമാക്കുമെന്ന് വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ പറഞ്ഞു.
ഇന്ത്യയുടെ വൻ നയതന്ത്ര വിജയമാണ് ഖത്തർ കോടതിയിൽ നിന്നുണ്ടായ അനുകൂല വിധി.ചാരവൃത്തി ആരോപിച്ചു വധ ശിക്ഷക്ക് വിധിച്ച 8 ഇന്ത്യക്കാരുടെയും ശിക്ഷ ഖത്തർ അപ്പീൽ കോടതി ഇളവ് ചെയ്തു.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഖത്തറിലെ ഇന്ത്യൻ അംബാസഡറും, നയതന്ത്ര ഉദ്യോഗസ്ഥരും, തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളും കോടതിയിൽ ഉണ്ടായിരുന്നതായും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യക്കാരുടെ മോചനത്തിനായി തുടർന്നും സഹായങ്ങൾ ലഭ്യമാക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 26 നാണ് തിരുവനന്തപുരം സ്വദേശി രാകേഷ് ഗോപകുമാര്‍ അടക്കം 8 ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത്.ഇക്കാര്യം ഖത്തർ ഔദ്യോഗികമായി അറിയിച്ചതിനു പിന്നാലെ ഇന്ത്യ നയതന്ത്ര രാഷ്ട്രീയ തലങ്ങളിൽ പലതവണ ഇടപെടൽ നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ആശയ വിനിമയം നടത്തി.ഖത്തറിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സല്‍ട്ടിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന 8 പേരും ഖത്തറിന്റെ മുങ്ങിക്കപ്പല്‍ നിര്‍മാണരഹസ്യങ്ങള്‍ ഇസ്രായേലിന് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചു 2022 ഓഗസ്റ്റിൽ ആണ് അറസ്റ്റിലായത്.