ന്യൂഡെൽഹി.നിന സിങ്ങിനെ സിഐഎസ്എഫ് മേധാവിയായി നിയമിച്ചു. സിഐഎസ്എഫിന്റെ മേധാവിയാകുന്ന ആദ്യ വനിതയാണ് ബീഹാർ സ്വദേശിയായ നിന സിങ്ങ്.പേഴ്സണൽ മന്ത്രാലയം നിനയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കി.1989 ബാച്ച് രാജസ്ഥാൻ കേഡർ ഐപിഎസ് ഉദ്യോഗസ്ഥയായ നിന സിങ്ങിന് 2024 ജൂലൈ 31 വരെയാണ് നിയമനം. അനിഷ് ദയാൽ സിങ്ങിനെ സിആർപിഎഫിന്റെയും രാഹുൽ രസ്ഗോത്രയെ ഐടിബിപിയുടെയും മേധാവിമാരായും നിയമിച്ചു.