ഗുസ്തി തുടരുന്നു,ഫെഡറേഷന്‍ കേസിന് പോകും

Advertisement

ന്യൂഡെല്‍ഹി.കായികമന്ത്രാലയത്തിനെതിരെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷൻ സഞ്ജയ്‌ കുമാർ. ശരിയായ നിയമനടപടി സ്വീകരിക്കാതെയാണ്‌ പുതിയ ഭരണസമിതിയെ സസ്പെൻസ് ചെയ്തതെന്ന് സഞ്ജയ്‌ കുമാർ ആരോപിച്ചു.ജനാതിപത്യപരമായാണ് ഫെഡറേഷന്റെ തെരഞ്ഞെടുപ്പ് നടന്നത്.പുതിയ ഭരണസമിതിയോട് വിശദീകരണം ചോദിക്കാതെയാണ് നടപടി ഉണ്ടായതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സഞ്ജയ്‌ കുമാർ പ്രതികരിച്ചു.കായിക മന്ത്രിയുമായി സമിതി കൂടിക്കാഴ്‌ചയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെയും സമയം അനുവദിച്ച് നൽകിയിട്ടില്ല. പരിഹാരം ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഭരണസമിതിയുടെ തീരുമാനം