അയോധ്യയിൽ നടക്കുന്നത് കല്യാണമല്ല,ഉത്തർപ്രദേശ് കോൺഗ്രസ് ഘടകം

Advertisement

ലഖ്നൗ. രാമക്ഷേത്രം ബി.ജെ.പി യുടെതല്ലെന്നും അയോധ്യയിൽ നടക്കുന്നത് കല്യാണമല്ലെന്നും : ഉത്തർപ്രദേശ് കോൺഗ്രസ് ഘടകം പ്രസ്താവിച്ചു. അതുകൊണ്ട് ആരും അവിടെ പോകാൻ തങ്ങളെ വിളിയ്ക്കെണ്ടതും ഇല്ല.

നിലപാട് വ്യക്തമാക്കി സംഘടനാ ചുമതലയുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് ദിനേശ് കുമാർ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാമക്ഷേത്രം ഉണ്ടായത് സുപ്രിം കോടതിയുടെ ഇടപെടൽ കൊണ്ട് ആണ്. രാമക്ഷേത്രം യാഥാർത്ഥ്യമായതിന്റെ നേട്ടം അതുകൊണ്ട് തന്നെ ബി.ജെ.പി യ്ക്ക് അവകാശപ്പെടാനാകില്ല. എങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിൽ പോകാൻ ദേശിയ നേത്യത്വത്തിന്റെ വിലക്കില്ല.

Advertisement