രാമക്ഷേത്രം: അയോധ്യയിൽ ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ

Advertisement

ഉത്തർപ്രദേശ്:
രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായ് അയോധ്യയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റൊഡ് ഷോ. പുതിയ വിമാനത്താവളവും റെയിൽ വേ സ്റ്റേഷനും അടക്കം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ഇന്ന് അയോധ്യയിൽ എത്തുന്നത്. ഇതിന് തുടർച്ചയായാകും റോഡ് ഷോ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ സന്ദർശനത്തോടനുബന്ധിച്ച് അയോധ്യയിൽ സുരക്ഷ ശക്തമാക്കിയുണ്ട്. മോദിയെ വരവേൽക്കാൻ നഗരത്തിലെങ്ങും പൂക്കളും വർണചിത്രങ്ങളും അടക്കമുള്ള വലിയ അലൻകാരങ്ങളാണ് നിരന്നിട്ടുള്ളത്. 5 ദിവസമായി നഗരത്തിലുണ്ടായ കനത്ത മൂടൽമഞ്ഞിനെ അതിജീവിച്ചാണ്തങ്ങൾ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കിയതെന്ന് അയോധ്യ ഡിവിഷനൽ മജിസ്ട്രേട്ട് ഗൗരവ് ദയാൽ പറഞ്ഞു.
ഇന്നു രാവിലെ 10.45 ന് എത്തുന്ന പ്രധാനമന്ത്രി 11.15 ന് പുതുക്കിയ റെയിൽവേ സ്റ്റേഷനും 12.15 ന് പുതിയ വിമാനത്താവളവും ഉദ്ഘാടനം ചെയ്യും. നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണു പുതിയ വിമാനത്താവളം. 2 പുതിയ അമൃത് ഭാരത്, 6 പുതിയ വന്ദേ ഭാരത് ട്രെയിനുകളും മോദി ഫ്ലാഗ് ഓഫ് ചെയ്യും. നവീകരിച്ച 4 റോ‍‍ഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ജനുവരി 22 നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്.

Advertisement