2023 ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ആരെ? കണക്കുകള്‍ പുറത്ത്…

Advertisement

2023 ഓര്‍മ്മയാകുമ്പോള്‍ ആളുകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ആരെയെന്നറിയാമോ? ഈ കണക്കുകള്‍ ഗൂഗിള്‍ പുറത്തുവിട്ടിരിക്കുകയാണ്. 2023 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത് നടി കിയാര അഡ്വാനിയെയാണ്. ഈ വര്‍ഷമായിരുന്നു ബോളിവുഡ് നടനായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള കിയാരയുടെ വിവാഹം. കിയാരയുടെ ജനപ്രീതി വര്‍ധിക്കുന്നതിനും ഇത് കാരണമായി.
ഗൂഗിളിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ക്രിക്കറ്ററായ ശുഭ്മാന്‍ ഗില്ലാണ്. ഗുജറാത്ത് ടൈറ്റന്‍സിലെയും ഇന്ത്യന്‍ ടീമിലെയും കിടിലന്‍ പ്രകടനങ്ങളാണ് ഗില്ലിനെ സെര്‍ച്ചില്‍ മുന്നേറ്റം നേടിക്കൊടുത്തത്. ഒപ്പം സാറ ടെണ്ടുല്‍ക്കറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും ഗില്ലിന് സെര്‍ച്ചില്‍ ഇടം നേടി കൊടുത്തു.
ഗൂഗിള്‍ സെര്‍ച്ചില്‍ മൂന്നാം സ്ഥാനത്തുള്ളത് ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ വണ്ടര്‍ ബോയ് രചിന്‍ രവീന്ദ്രയാണ്. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ പേര് ചേര്‍ത്താണ് രചിന്‍ എന്ന പേര് താരത്തിന് മാതാപിതാക്കള്‍ ഇട്ടതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ രചിന്റെ പിതാവ് തന്നെ പിന്നീട് ഈ അഭ്യൂഹങ്ങളെ തള്ളി. ലോകകപ്പിലെ ഗംഭീര പ്രകടനം കൂടിയായപ്പോര്‍ രചിന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നാലാം സ്ഥാനത്ത് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയാണ്. ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ നിര്‍ണായക ഷമിയുടെ പങ്ക് നിര്‍ണായകമായിരുന്നു. 24 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അഞ്ചാം സ്ഥാനത്ത് ബിഗ് ബോസ് ഒടിടി രണ്ടാം സീസണ്‍ ജേതാവായ എല്‍വിഷ് യാദവാണ്. പ്രമുഖ യുട്യൂബറാണ് എല്‍വിഷ്. ടോപ് ടെന്നില്‍ നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഗ്ലെന്‍ മാക്സ്വെല്‍, ഫുട്ബോള്‍ ഐക്കണ്‍ ഡേവിഡ് ബെക്കാം, സൂര്യകുമാര്‍ യാദവ്, ലോകകപ്പിലെ ഓസീസ് ഹീറോ ട്രാവിസ് ഹെഡ്ഡ് എന്നിവരാണ് ഉള്ളത്.