ന്യൂ ഡെൽഹി . ഉത്തരേന്ത്യയിൽ വരുന്ന രണ്ട് ദിവസത്തേക്ക് അതിശൈത്യ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ശക്തമായ പുകമഞ്ഞ് കണക്കിലെടുത്ത് ജാഗ്രത നിർദ്ദേശവും നൽകി.വിമാനത്താവളങ്ങളോട് അതീവ ജാഗ്രത പുലർത്തുവാനും അറിയിപ്പ്.അന്തരീക്ഷ താപനില 9°C ലേക്ക് താഴ്ന്നു.ഡൽഹിയിൽ ശൈത്യത്തോടെപ്പം വായുമലിനീകരണവും രൂക്ഷം.എയർ ക്വാളിറ്റി ഇൻഡക്സ് 450 ന് മുകളിലേക്ക് ഉയർന്നു.GRAP 3 പ്രകാരമുള്ള നിയമങ്ങൾ നടപ്പിലാക്കിയെങ്കിലും മലിനീകരണ തോത് കുറയ്ക്കുവാൻ കഴിഞ്ഞിട്ടില്ല.പല ആളുകളിലും ശ്വാസതടസ്സം പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു.വരും ദിവസങ്ങളിൽ വായു മലിനീകരണം രൂക്ഷമാകാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ .
പുകമഞ്ഞു മൂലം വിമാനങ്ങളും ട്രയിനുകളും അനിശ്ചിതമായി താമസിക്കുകയാണ് : ഡെൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള ട്രയിനുകൾ ലേറ്റാവുന്നത് സാധാരണ യാത്രക്കാരേയും ബാധിച്ചു.