വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ 42കാരൻ മൂന്ന് മക്കൾക്കൊപ്പം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

Advertisement

ഗുജറാത്ത്:
ഗുജറാത്തിൽ പിതാവ് മൂന്ന് കുട്ടികൾക്കൊപ്പം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ 42 കാരനും, 17, 21 വയസുള്ള മകളും, 19 വയസുള്ള മകനുമാണ് മരിച്ചത്. ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിലാണ് സംഭവം.

ഞായറാഴ്ച വൈകുന്നേരം 6:30 നാണ് നിംഗലയ്ക്കും ആലംപൂർ സ്റ്റേഷനുകൾക്കുമിടയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ട്രാക്കിൽ ചിതറിക്കിടക്കുകയായിരുന്നു. ബോട്ടാഡിലെ നാനാ സഖ്പർ ഗ്രാമത്തിൽ നിന്നുള്ള മംഗഭായ് വിജുദ(42), മകളായ സോനം (17), രേഖ (21), മകൻ ജിഗ്‌നേഷ് (19) എന്നിവരാണു മരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വധശ്രമക്കേസിൽ അറസ്റ്റിലായ വിജുദ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.