മണിപ്പൂരിൽ വീണ്ടും സംഘർഷം: നാല് പേർ കൊല്ലപ്പെട്ടു, 14 പേർക്ക് പരുക്ക്; കർഫ്യു പ്രഖ്യാപിച്ചു

Advertisement

ഇംഫാൽ:
മണിപ്പൂരിൽ ഒരിടവേളക്ക് ശേഷം വീണ്ടും സംഘർഷം. ഥൗബലിലും ഇംഫാലിലുമാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പ് നടന്നതിന് പിന്നാലെ സംഘർഷ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഥൗബലിൽ നാല് പേർ കൊല്ലപ്പെട്ടു. പതിനാല് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആയുധധാരികളായ ഒരു സംഘം ആൾക്കൂട്ടത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. ഥൗബൽ, ഇംഫാൽ, കാക്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിലാണ് സംഘർഷത്തെ തുടർന്ന് കർഫ്യൂ ഏർപ്പെടുത്തിയത്. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് അറിയിച്ചു. ഇന്ന് അടിയന്തര മന്ത്രിതല യോഗം വിളിച്ചിട്ടുണ്ട്.