രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം: ഉദ്ധവ് താക്കറെയ്ക്കും അഖിലേഷ് യാദവിനും ക്ഷണം ഉണ്ടാകില്ല

Advertisement

ലഖ്നൗ.അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം: ഉദ്ധവ് താക്കറെയ്ക്കും അഖിലേഷ് യാദവിനും ക്ഷണം ഉണ്ടാകില്ല. തന്നെ രാമൻ വിളിയ്ക്കുമ്പോൾ താൻ അയോധ്യയിലെയ്ക്ക് പോയ്ക്കോള്ളാം എന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. രാമക്ഷേത്ര ഉദ്ഘാടന പരിപാടികൾക്ക് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ ഇന്ന് ചേർന്ന് ബി.ജെ.പി ഉന്നതാധികാരി യോഗം തിരുമാനിച്ചു.

അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഇനി ഇരുപത് നാൾ. രാഷ്ട്രിയ വാദ പ്രതിവാദങ്ങൾ ഇതിനിടെ കൂടുതൽ ശക്തമാകുകയാണ്. ഉദ്ധവ് താക്കറെയയും അഖിലേഷ് യാദവിനെയും ക്ഷണിയ്ക്കാത്തതുമായി ബന്ധപ്പെട്ടാണ് പ്രധാന ചർച്ച. ശ്രീരാമ ഭക്തരായവർക്ക് മാത്രമേ പ്രാണപ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണം നൽകിയിട്ടുള്ളൂവെന്ന് മുഖ്യ പുജാരി ആചാര്യ സത്യേന്ദ്ര ദാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ ചേർന്ന ക്ഷേത്ര ട്രസ്റ്റ് താക്കറേയും അഖിലേഷിനെയും വിളിയ്ക്കെണ്ട എന്ന മുൻ നിലപാടിൽ ഉറച്ച് നില്ക്കാൻ തിരുമാനിച്ചു.

ഇക്കാര്യത്തോട് പ്രതികരിച്ച സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് തന്നെ രാമൻ വിളിയ്ക്കുമ്പോൾ അയോധ്യയിൽ പോകും എന്ന് വ്യക്തമാക്കി. രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന ഉദ്ധവ് താക്കറെ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ച് എല്ലാ മേഖലയിലും ആവശ്യമായ സഹായം ക്ഷേത്ര ട്രസ്റ്റിന് ലഭ്യമാക്കാൻ ബി.ജെ.പി തിരുമാനിച്ചു. രാമക്ഷേത്ര ഉദ്ഘാടനവും അനുബന്ധ കാര്യങ്ങളും വിലയിരുത്താൻ ചേർന്നബി.ജെ.പി ഉന്നതാധികര സമിതിയോഗത്തിന്റെ താണ് തിരുമാനം .ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി അദ്ധ്യക്ഷൻ ജെ.പി നദ്ദ മുതലായവർ ഉൾപ്പടെ യോഗത്തിൽ പൻകെടുത്തു..

Advertisement