അജ്മീറിൽ കെട്ടിടം തകർന്നുവീണ് അപകടം

Advertisement

അജ്മീര്‍. അജ്മീറിൽ കെട്ടിടം തകർന്നുവീണ് അപകടം. അഞ്ചുപേർ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. അജ്മീർ ദർഗയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. പോലീസും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.