ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കണം,സുപ്രിംകോടതിയില്‍ ഹര്‍ജി

Advertisement

ന്യൂഡെല്‍ഹി.വനിതാ സംവരണത്തിനായി സുപ്രീംകോടതിയിൽ ഹരജി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.സെൻസസിന്റെയും മണ്ഡല പുനർനിർണയത്തിന്റെയും പേരിൽ വനിതാ സംവരണം വൈകിപ്പിക്കരുത് എന്നും ഹർജ്ജി ആവശ്യപ്പെടുന്നു, സുപ്രീംകോടതി അഭിഭാഷകയായ യോഗമായയാണ് ഹരജി സമർപ്പിച്ചത്. 2001 ലെ സെൻസസിന്റെയും ,2002 ലെ മണ്ഡല പുനർനിർണയത്തിന്റെയും അടിസ്ഥാനത്തിൽ വനിതാ സംവരണം നടപ്പാക്കണം എന്ന് ഹർജ്ജി നിർദ്ധേശിയ്ക്കുന്നു.

Advertisement