ന്യൂഡെല്‍ഹി.ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടിക്കായി കേന്ദ്രസേനകളും പോലീസും ഏകോപനം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം.
ഇൻറലിജൻസ് സംവിധാനം ശക്തിപ്പെടുത്താനും കേന്ദ്ര ആഭ്യന്തര മന്ത്രി നിർദേശിച്ചു.ഭീകരാക്രമണം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതി, ക്രമസമാധാന നില, യുഎപിഎയുമായി ബന്ധപ്പെട്ട കേസുകള്‍, സുരക്ഷ പ്രശ്‌നങ്ങള്‍ എന്നിവയും ഉന്നതല സുരക്ഷാ അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു.തുടര്‍ച്ചയായ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേര്‍ന്നത്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല,കരസേന മേധാവി ,ജമ്മുകശ്മീർ ലെ . ഗവർണർ,വിവിധ സേന മേധാവികളും യോഗത്തിൽ പങ്കെടുത്തു.
Home News Breaking News ഭീകരവിരുദ്ധ നടപടിക്കായി കേന്ദ്രസേനകളും പോലീസും ഏകോപനം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നിര്‍ദ്ദേശിച്ചു