മദ്യനയക്കേസ്: അരവിന്ദ് കെജരിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

Advertisement

മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ചോദ്യം ചെയ്യലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും കെജരിവാള്‍ ഇഡിയെ അറിയിച്ചു. ഇതു മൂന്നാം തവണയാണ് കെജരിവാള്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് നിയമവിരുദ്ധമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെജരിവാളിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ഇഡി നടത്തുന്നത്. അതുവഴി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും കെജരിവാളിനെ മാറ്റിനിര്‍ത്താനും ബിജെപി ലക്ഷ്യമിടുന്നതായി എഎപി കുറ്റപ്പെടുത്തുന്നു.