ശൈത്യ തരംഗം കണക്കിലെടുത്ത് ഉത്തർപ്രദേശിന്റെ പലയിടങ്ങളിലും ഐഎംഡി ഓറഞ്ച് അലർട്ട്

Advertisement

ന്യൂഡെല്‍ഹി.ഉത്തരേന്ത്യയിൽ അതിശൈത്യ തരംഗം തുടരുന്നു.ഇന്ന് ശക്തമായ മൂടൽമഞ്ഞിന് സാധ്യത എന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. വിമാനത്താവളങ്ങളോട് ജാഗ്രത പുലർത്തുവാനും നിർദ്ദേശിച്ചു.നാളെ മുതൽ 11 തീയതി വരെ അന്തരീക്ഷ താപനില 5°C താഴെ എത്തുമെന്നാണ് ഐഎംഡിയുടെ വിലയിരുത്തൽ.ശൈത്യ തരംഗം കണക്കിലെടുത്ത് ഉത്തർപ്രദേശിന്റെ പലയിടങ്ങളിൽ ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഈ മേഖലകളിലെ 9 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് സമയക്രമം ഏർപ്പെടുത്തി. രാവിലെ 10 30 മുതൽ ഉച്ചയ്ക്ക് 3 30 വരെ ആയിരിക്കും ക്ലാസുകൾ പ്രവർത്തിക്കുക.നിലവിൽ 6°C ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയ താഴ്ന്ന താപനില.ഡൽഹിയിൽ വഴിയോരങ്ങളിൽ കിടക്കുന്നവർക്ക് സർക്കാർ ഷെൽട്ടർ സംവിധാനങ്ങൾ ഏർപ്പെടുത്തി.വായുമലിനീകരണത്തിന് നേരിയ കുറവ് സംഭവിച്ചത് ആശ്വാസമായി.