ഭാരത് ന്യായ് യാത്ര , ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ കോൺഗ്രസ് ഇന്ന് യോഗം ചേരും

Advertisement

ന്യൂഡെല്‍ഹി. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര കൂടാതെ ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്താൻ കോൺഗ്രസ് ഇന്ന് യോഗം ചേരും.11 മണിക്ക് എഐസിസി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാർ ,സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിമാർ ,നിയമസ കക്ഷി നേതാക്കൾ, പിസിസി അധ്യക്ഷൻമാർ എന്നിവർ പങ്കെടുക്കും.സീറ്റ് വിഭജനം സംബന്ധിച്ച് ഇന്ത്യ മുന്നണി യോഗത്തിൽ അവതരിപ്പിക്കാനുള്ള നിലപാടിൽ കോൺഗ്രസ് അന്തിമ തീരുമാനമെടുക്കും. കൂടാതെ
പ്രകടന പത്രികൾക്കായുള്ള സമിതിയും യോഗം ചേരും. മുകുള്‍ വാസ്നിക്കിന്റെ നേതൃത്വത്തിലുള്ള സഖ്യ ചർച്ചകൾക്കായുള്ള സമിതി പിസിസികളിൽ നിന്ന് നിലപാട് തേടി റിപ്പോർട്ട് ഖർഗെയ്ക്ക് സമർപ്പിച്ചിട്ടുണ്ട്.ഈ റിപ്പോർട്ടിന്മലോയിരിക്കും ചർച്ചകൾ നടക്കുക