കേന്ദ്ര എജൻസികൾക്ക് എതിരായ സംയുക്ത പ്രതിഷേധം: ഇടത്പാർട്ടികളിലും ആശയക്കുഴപ്പം

Advertisement

ന്യൂഡെല്‍ഹി.കേന്ദ്ര എജൻസികൾക്ക് എതിരായ സംയുക്ത പ്രതിഷേധം വേണമെന്ന ആവശ്യം സംബന്ധിച്ച് ഇടത്പാർട്ടികളിലും ആശയക്കുഴപ്പം. കേരളത്തിലും ബംഗാളിലും നിലപാട് ഒട്ടേറെ തെറ്റിദ്ധാരണ ജനങ്ങളിൽ ഉണ്ടാക്കും എന്ന് വിലയിരുത്തൽ. സംയുക്ത പ്രക്ഷോഭം എന്ന നിർദ്ദേ ശത്തൊട് തന്ത്രപരമായ അകലം പാലിച്ചേക്കും.

തൃണമൂലിന് എതിരായ അന്വേഷണങ്ങളെ തള്ളിപ്പറയാൻ തയ്യാറല്ലെന്ന് സി.പി.എം ബംഗാൾ ഘടകം ദേശിയ നേത്യത്വത്തെ അറിയിച്ചു.

അതേസമയം ഇഡിയുടെ നാലാം സമൻസ് ഇന്ന് വരുന്നതിനെ രാഷ്ട്രിയമായും നിയമ പരമായും പ്രതിരോധിയ്ക്കാൻ ആം ആദ്മി നീക്കം ആരംഭിച്ചു.അരവിന്ദ് കെജരിവാളിനെതിരെ ഇഡി ഇന്ന് നല്കുക 4 മത്തെ സമൻസ്. ലോകസഭാതിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്ന് കെജരിവാളിനെ തടയാൻ ഉള്ള നീക്കമെന്ന് ആം ആദ്മി.മദ്യ നയത്തിലെ സുപ്രധാന തിരുമാനങ്ങൾ എല്ലാം കൈകൊണ്ടത് കെജരിവാളിന്റെ നിർദ്ധേശവും അറിവും അനുസരിച്ചാണെന്ന് മറ്റ് പ്രതികളുടെ മൊഴി മുൻ നിർത്തിയാണ് ഇ.ഡി നടപടി

മദ്യനയ അഴിമതിക്കേസിനു പിന്നിൽ രാഷ്ട്രിയ ഇടപെടൽ ഇല്ലെന്നും ഇ.ഡി വ്യക്തമാക്കുന്നു.