ലോക്സഭാ തിരഞ്ഞെടുപ്പിൽ 255 സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോൺഗ്രസ്

Advertisement

ന്യൂഡെല്‍ഹി.ലോക്സഭാ തിരഞ്ഞെടുപ്പിൽ 255 സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോൺഗ്രസ് .നിലപാട് സഖ്യകക്ഷികളെ അറിയിക്കും.ഇന്ത്യ സഖ്യത്തിൽ സീറ്റ് വിഭജന ചർച്ചകൾ തുടരുന്നതിനിടെയാണ് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് നീക്കം

ഇന്ത്യ സഖ്യത്തിൽ സീറ്റ് വിഭജനത്തിൽ കടുംപിടുത്തം വേണ്ട എന്നാണ് കോൺഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം. 2019 ൽ 421 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഇത്തവണ 255 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാണ് നീക്കം.മറ്റിടങ്ങളിൽ ബിജെപി വിരുദ്ധ ചേരിക്ക് ശക്തിപകരണമെന്നാണ് ഡൽഹിയിൽ ചേർന്ന ഭാരവാഹി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസ്ഥാന ഘടകങ്ങൾക്ക് നൽകിയ നിർദേശം.


നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയാണ് സീറ്റ് വിഭജനത്തിൽ വഴങ്ങാൻ കോൺഗ്രസ് തയ്യാറായത്.സഖ്യ ചർച്ചകൾക്കായി കോൺഗ്രസ് രൂപീകരിച്ച നാഷണൽ അലയൻസ് കമ്മിറ്റി ഇന്ത്യാസഖ്യത്തിൽ നിലപാട് അറിയിക്കും.ബീഹാറില്‍ ആര്‍ജെഡി, മഹാരാഷ്ട്രയില്‍ എന്‍സിപി, കര്‍ണാടകയില്‍ ജെഡിഎസ്, ജാര്‍ഖണ്ഡില്‍ ജെഎംഎം, തമിഴ്‌നാട്ടില്‍ ഡിഎംകെ എന്നിവരുമായും നേരത്തെ സഖ്യം ഉണ്ടായിരുന്നെങ്കിലും കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല
. ഇത്തവണ വിജയസാധ്യത്തിലുള്ള മണ്ഡലങ്ങൾ നേടിയെടുക്കുക കോൺഗ്രസിന് വെല്ലുവിളിയാകും.

ബിഹാറില്‍ 12 സീറ്റില്‍ മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം ബംഗാൾ ,ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സീറ്റ് വിഭജന ചർച്ചകൾ തലവേദനയാകും.ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റിൽ 65 ഇടങ്ങളിൽ മത്സരിക്കുമെന്ന് സമാജ് വാദി പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.ആർഎൽഡിക്കും കോൺഗ്രസിനും 15 സീറ്റ് നൽകാനാണ് നീക്കം.

Advertisement